ഇന്നു രാവിലെയാണു
ഞാനവളെ ആദ്യം കണ്ടത്.
കണ്ടപാടെ എനിക്കിഷ്ടമായി.
അവള്‍ക്കും ഇഷ്ടമായെന്നു
തോന്നുന്നു.
ഞാന്‍ നോക്കുമ്പോള്‍
എന്നെയും നോക്കും, ചിരിക്കും.
എന്റെ വഴിയില്‍ എന്റെകൂടെ
തണലായി, കുടയായി
അവളുണ്ടായിരുന്നു.
എന്തു പറ്റിയെന്നറിയില്ല,
വൈകിട്ടു പെട്ടെന്നവള്‍ പിണങ്ങി,
മുഖം കറുത്തു, കണ്ണുചുവന്നു,
പെട്ടെന്നൊരു തീപ്പൊരി,
പിണങ്ങിയ പെണ്ണിന്റെകണ്ണീര്പ്പോലെ
പൊഴിഞ്ഞുവന്നവളെന്നെ
പുതപ്പിച്ചു.
പിഞ്ഞിപ്പോയ പഞ്ഞിമേഘംപോലെ
ഞാന്‍ ബാക്കി.
Subscribe to:
Post Comments (Atom)
13 comments:
puthiyatha
ഓഹൊ പുതിയതാണൊ ഇതു??
എന്തുവാ അര്‍ഥമാക്കിയത്..:)
മഴമേഘം.. കൊള്ളാം..
ഉള്ളുറപ്പില്ലാത്ത കൂട്ടുകാരിയല്ലെ നിഷ,
ഒരുദിവസമൊക്കെ കുടെയുണ്ടായിരുന്നതു തന്നെ വല്ല്യകാര്യം
നല്ല വരികള്‍ നിഷെ
ഒരൊഴുക്കുണ്ട് വരികള്‍ക്ക്..
:)
Greetings!!
ഈ കവിത ആസ്വദിക്കല്‍ എനിക്കു പരഞ്ഞിട്ടുള്ള പണിയല്ല.. എന്തായാലും ലളിതമായ വരികള്‍ ആയതിനാല്‍ എനിക്കു വായിക്കാനും, ആസ്വദിക്കാനും പറ്റി.. എന്നാലും ഈ വിവരംകെട്ടവന്റെ ഒരു സംശയം. അരെയാ ഉദ്ദേശിച്ചത്? മഴയെ ആണോ? അണെങ്കില്‍ ആദ്യത്തെ വരികള്‍?????? `` ആദ്യമായിട്ട് ഇന്നാണവളെ കാണുന്നതെന്നു`` ????
അഭിനന്ദനങ്ങള്‍ പറയാന്‍ മറന്നു........
`` അഭിനന്ദനങ്ങള്‍ `` എന്നെപ്പോലെ ഉള്ളവര്‍ക്കും വായിച്ചാസ്വദിക്കന് തക്കവണ്ണം ലളിതമായി എഴുതിയതിനു.....
എന്തു നല്ല വരികള്‍...എന്തു നല്ല ഭാവന....
............
:)
ഓര്‍മകളിലെ വസന്തക്കാലം
ചെഞ്ചായം പകര്‍ന്ന കലാലയ ജീവിതം ആലോചിച്ചുപോയി..
നന്നായിട്ടുണ്ട്
Post a Comment