Saturday, April 26, 2008

പഞ്ഞിപ്പെണ്ണ്

ഇന്നു രാവിലെയാണു
ഞാനവളെ ആദ്യം കണ്ടത്.
കണ്ടപാടെ എനിക്കിഷ്ടമായി.
അവള്‍ക്കും ഇഷ്ടമായെന്നു
തോന്നുന്നു.
ഞാന്‍ നോക്കുമ്പോള്‍
എന്നെയും നോക്കും, ചിരിക്കും.
എന്റെ വഴിയില്‍ എന്റെകൂടെ
തണലായി, കുടയായി
അവളുണ്ടായിരുന്നു.
എന്തു പറ്റിയെന്നറിയില്ല,
വൈകിട്ടു പെട്ടെന്നവള്‍ പിണങ്ങി,
മുഖം കറുത്തു, കണ്ണുചുവന്നു,
പെട്ടെന്നൊരു തീപ്പൊരി,
പിണങ്ങിയ പെണ്ണിന്റെകണ്ണീര്‍പ്പോലെ
പൊഴിഞ്ഞുവന്നവളെന്നെ
പുതപ്പിച്ചു.
പിഞ്ഞിപ്പോയ പഞ്ഞിമേഘംപോലെ
ഞാന്‍ ബാക്കി.

Friday, April 18, 2008

നനഞ്ഞ ചെടിത്തണ്ടു പാടുന്നത്.....

മുങ്ങിപ്പോയ കടലാസു
തോണിയുടെ
അമരത്തുനിന്നു ഞാന്‍
നിന്റെ വിജയത്തിന്റെ മഴ നനയും.

ചെമന്ന റോസാപ്പുക്കളിലൊളിപ്പിച്ചു
നീയെനിക്കു തന്നെ ഓര്‍മകളെ
ഒഴുക്കിവിടാന്‍ മാത്രമായി
മനസ്സിന്റെ കോണിലൊരു
ഓവുചാല്‍ പണിയും!!!!