Monday, October 6, 2008

നാലുകവിതകള്‍ (എംപി3)

ഒന്ന്

ഓര്‍മകളിലൊഴുക്കുള്ളൊരു പുഴയാണു നീ,
പരിചയത്തിന്‍ സ്വര്‍ണമീനുകളിളകും
കണ്ണിണകളില്‍ നോക്കിയതിന്നാഴമറിയാതെ
കരയില്‍ നില്‍ക്കാനാണെനിക്കിഷ്ടം..!

രണ്ട്

അകലെനിന്നു നോക്കിയപ്പോള്‍
ശാന്തസ്വച്ഛന്ദമെന്നു തോന്നി,
അടുത്തെത്തിയപ്പോള്‍
ചുഴിമലരികളുടെ രൗദ്രം.
കടലാണു നല്ലത്.
മുങ്ങിമരിച്ചേക്കാം,
പിടിച്ചുവലിച്ചു
മുക്കിക്കൊല്ലില്ലല്ലോ...!!

മൂന്ന്

എല്ലാമിപ്പോള്‍ എംപി 3
ഫോര്‍മാറ്റിലാണ്.
ചവിട്ടിക്കുത്തി നിറച്ചുനിരപ്പാക്കിയത്
ഉള്ളം കയ്യില്‍ ആനയെ കിടത്താം,
നിത്യാഭ്യാസി വരെ ഞെട്ടും!!!


നാല്
മുകളിലെഴുതിയതു മൂന്നും
കവിതകളാണെന്നു ധരിച്ചവര്‍ക്കു
മാപ്പ്. എനിക്കു വട്ടാണ്,
നാലാമത് എഴുതിയ ഇതു
മാത്രമാണു കവിത, സത്യം!!!

1 comment:

നിഷ said...

എംപി ത്രീ ഫോര്‍മാറ്റില്‍ എന്‍റെ സുഹൃത്ത് എഴുതിയ നാലു കവിതകള്‍ ഇവിടെ പോസ്റ്റുന്നു. വായിക്കുമല്ലോ.