Friday, October 31, 2008

കൈവിഷം

സ്മൃതിയിലും മൃതിയിലും
തിഥിയിലും ഗതിയിലും
നീയെനിക്കുദുര്‍മരണം വിധിച്ചു!!!

ചിരിയിലും തനിത്തങ്കച്ചതിയിലും,
പകലിലും ഇരവിലും
നീയെന്നെക്കുറിച്ചു
കരിപിടിച്ച കളവു ചൊന്നു!!!

ഉന്മാദഗതിയിലും
ഇൌ മുറിഞ്ഞ കരളിലും
ഒരിക്കലും തുറക്കാത്തൊരീ
കൊച്ചു മിടിപ്പു പേടകത്തിലും
ഞാന്‍ മാത്രം,
നിന്റെ പേരെഴുതി വച്ചു!!!

ഒടുവില്‍,
കഥയിലും കാര്യത്തിലും
കവിതയിലും കണ്ണീരിലും
നീയെനിക്കു കൈവിഷംതന്നു!!!

3 comments:

paarppidam said...

നന്നായി..പെരുകേട്ടപ്പോൾ ആദ്യം കരുതി കൈവിഷത്തിന്റെ കൂട്ട് എഴുതിയിരിക്കാണേന്ന്..

Ranjith chemmad / ചെമ്മാടൻ said...

"ചിരിയിലും തനിത്തങ്കച്ചതിയിലും,
പകലിലും ഇരവിലും
നീയെന്നെക്കുറിച്ചു
കരിപിടിച്ച കളവു ചൊന്നു!!!"
നല്ല വരികള്‍...
ആശംസകള്‍...

Unknown said...

Nishaude oro kavithaudeym style different anallo?
This is a realyy gud one.