Monday, October 6, 2008

നീ.....!

ഒറ്റവരിപ്പാട്ടിലൊരു
കഥയുടെ കനകം
പൊതിഞ്ഞു വച്ചവള്‍ നീ
കരളില്‍ കലങ്ങുന്ന
കദനപ്പുഴയില്‍നിന്നൊ-
രുതുള്ളിയെടുത്തു
പനീനീരാക്കിമടക്കി
നല്‍കിയവള്‍ നീ
പനിപിടിച്ച രാവുകളിലെ
വിരഹത്തിന്‍ കൊടുംചൂടിന്
ഉദകം പകര്‍ന്നുദിച്ച
ഉണ്‍മയാണുയിരാണു നീ

6 comments:

നിഷ said...

പനി പിടിച്ച കവിത. മരുന്നു കിട്ടുമോ?

രഘുനാഥന്‍ said...

പനി പിടിച്ചിട്ടുണ്ടെങ്കിലും നല്ല വരികള്‍..
ഇനിയും എഴുതൂ നിഷ ...
സസ്നേഹം രഘുനാഥന്‍

വരവൂരാൻ said...

ഒറ്റവരിപ്പാട്ടിലൊരു
കഥയുടെ കനകം
പൊതിഞ്ഞു വച്ചവള്‍ നീ
ആശംസകളോടെ

ഷാജൂന്‍ said...

ഉദകം പകര്‍ന്നുദിച്ച
ഉണ്‍മയാണുയിരാണു നീ
-മനോഹരമായിരിക്കുന്നു ഈ നീ വരികള്‍..

ajeeshmathew karukayil said...

മനോഹരമായിരിക്കുന്നു,ആശംസകളോടെ

Nirmalyam said...

orikkal nee paranju ...pranayam divyamenn...