Monday, October 6, 2008

ഉംബായി പാടുന്നത്....

ഇനിയീ ഞരമ്പുകള്‍ക്കാവില്ല
രാഗത്തിന്‍ ഇടയഗീതങ്ങള്‍
രചിക്കാനെന്നുംബായി പാടുന്നു
ഹാര്‍മോണിയം മീട്ടും വിരലുകളില്‍‍
പുകയിലക്കറ പാടും ചൊടികളില്‍
സ്വരസ്പന്ദന സ്ഥായീഭാവങ്ങളില്‍
ആദിരൂപകാന്ത താളക്രമങ്ങളില്‍
ഗസലുകളില്‍, സംഗീതസന്ധ്യകളില്‍
പടരുകയാണാ സ്വരമെന്നിലും
ഉള്ളില്‍ പിടയ്ക്കുന്ന ഞരമ്പുകള്‍ക്കറിയുമോ
മുള്ളില്‍ പിടയുന്ന ഹൃദയഭാരം???

10 comments:

നിഷ said...

ഉംബായിയുടെ ഗസലുകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ഈ കവിത.

വഴികളില്ലാതെ ഞാന്‍ ഉഴറുന്നു വാക്കിന്‍റെ
പെരിയതാം കാട്ടിലെന്‍ തോഴി...
എവിടെയോ ഏതോ വരിയുടെ തുമ്പില്‍ നീ
ഇവനെയും കാത്തിരിപ്പുണ്ടോ...???

- സച്ചിദാനന്ദനു നന്ദി!!!

Unknown said...

ഒരു സ്വപ്നം കണ്ടു നാം ഉണരും അപ്പോഴും നാം
ഒരു സ്വപ്നം കാണുകയാവും..
ഒരു ജീവിതതിന്നകത്തു നാം ജീവിക്കും
ഒരു ജീവിതം വേറെ തോഴീ..

ചില വരികള്‍ നാം ജീവനോട്‌ ചേര്‍ത്ത് വെക്കും..
നന്ദി നിഷ..

സന്തോഷ്‌ കോറോത്ത് said...

"ആയിരത്തൊന്നുരാവില്‍ നീളും കഥകള്‍ പോലെ
ഗായകാ നിറുത്തരുതെ നിന്‍ ഗാനം
നിന്‍ മന്ത്ര മധുര വിഷാദസ്വരങ്ങള്‍
നിന്‍ മന്ത്ര മധുര വിഷാദസ്വരങ്ങള്‍
പ്രാണതന്ത്രികള്‍ ഏറ്റുവാങ്ങും സ്വാന്ത്വനങ്ങള്‍
------------------------
-----------------------
ജീവശാഖിയില്‍ ഋതുഭേദങ്ങളുണര്‍ത്തി
ജീവശാഖിയില്‍ ഋതുഭേദങ്ങളുണര്‍ത്തി
നീയതില്‍ പാടൂ പാടൂ രാക്കുയിലേ
[പാടുക സൈഗാള്‍ പാടൂ]

:)

നിഷ said...

അവളുടെ തളിരധരങ്ങള്‍ക്കു മായാത്ത
അരുണിമയുണ്ടായിരുന്നു, ഒട്ടേറെ‍
പറയുവാന്‍ ദാഹമുണ്ടായിരുന്നു...
മഷിയെഴുതാത്തൊരാ കരിമിഴിപ്പൂക്കളില്‍
കനവുകളേറെയുണ്ടായിരുന്നു, പ്രണയത്തിന്‍
മധുരിമയേറെയുണ്ടായിരുന്നു.....!

ajeeshmathew karukayil said...

കൈയില്‍ ഒരു പെഗും ഉമ്പായിയുടെ ഗസലും ഉണ്ടെന്കില്‍ ആ സന്ധ്യ പോലെ മറ്റൊന്നുമില്ല .ഉമ്പായി വീണ്ടും പാടട്ടെ .വീണ്ടും പാടാം സഖി നിനക്കായ്‌ ഒരു വിരഹ ഗാനം ഞാന്‍ ഒരു വിഷാദ ഗാനം ഞാന്‍ ...................

naakila said...

ഉമ്പായി വീണ്ടും പാടട്ടെ
നന്നായിട്ടുണ്ട്
എന്റെ ബ്ലോഗ് പരിചയപ്പെടുത്തുന്നു.
www.naakila.blogspot.com
സ്നേഹപൂര്‍വം
പി.എ. അനിഷ്

ജിവി/JiVi said...

ഒരുപാട് ഗായകരെ ഇഷ്ടപ്പെടുന്ന ഒരു ഗാനാസ്വാദകനാണ് ഞാന്‍. എങ്കിലും ഒരാളുടെ ഗാനങ്ങള്‍ തന്നെ കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഒന്ന് മാറികേട്ടാലോ എന്ന് തോന്നും. അങ്ങനെ തോന്നാത്ത ഒരേ ഒരു ശബ്ദമേയുള്ളൂ - ഉമ്പായി.

അദ്ദേഹത്തിന് ഇങ്ങനെയൊരു സമര്‍പ്പണം നല്‍കിയ നിഷയ്ക്ക് നന്ദി.

PRASOON said...

അവളെ കാണാതെ കഴിച്ചുകൂട്ടിയ ആയിരത്തോളം ദിവസങ്ങള്‍ , അന്നും എന്‍റെ ധമനികളില്‍ ചൂട് പകര്‍ന്നതിനു നന്ദി..!

PRASOON said...

പി എ അനിഷ് ആള് മോശമില്ല..

ദീപസ്തംഭം മഹാശ്ചര്യം; നമുക്കും കിട്ടണം പണം..!

Anonymous said...

Pls send